''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Friday, November 25, 2016

വരി നിൽക്കുന്ന ജനത

                        വായു വെള്ളം  ഭക്ഷണം  പണം, അങ്ങനെഎല്ലാത്തിനും വരി നിൽക്കുന്ന ജനത. അധികാര സ്ഥാനത്തിരിക്കുന്നവർ ചെയ്യുന്ന വിഡ്ഢിത്തങ്ങൾ  കമാന്ന്  ഒരക്ഷരം ഉരിയാടാതെ അനുസരിക്കുന്ന ജനത.
നാളെ വരി നിന്നിട്ടു  തൂറിയാൽ  മതിയെന്നു പറഞ്ഞാൽ ഒരുപക്ഷെ ജനത അതും അനുസരിക്കും. അതിൽ വിദ്യാസമ്പന്നരു മുണ്ടാവും, എന്നാൽ എന്തിനാണീ കോമാളി കളിയെന്നു ആരും ചോദിക്കുകയില്ല. എല്ലാവർക്കും അന്നന്നുള്ള നീക്കു പോക്കുകൾ മതി. സമൂഹത്തിനു ഗുണം ചെയ്യാത്ത വിദ്യാധനം കൊണ്ടെന്തു കാര്യം.

                                 തെരഞ്ഞെടുപ്പ് കാർഡിനുള്ള വരി, ആധാർ കാർഡിനുള്ള വരി, റേഷൻ കാർഡെടുക്കാനുള്ള  വരി, അത് പുതുക്കാനുള്ള വരി, തിരുത്തനുള്ള വരി അങ്ങനെ വരി നിന്ന്  വരി നിന്ന്  ജനതയുടെ നടുവൊടിയും. എന്നാലും ഇതെല്ലാം എന്തിനാണെന്ന് ആരും ചോദിക്കരുത്  വായിലത്തെ പല്ല്  കൊഴിഞ്ഞു വീണാലോ. സർക്കാർ ജനതക്കു വേണ്ടിയാണോ അതോ ജനത സർക്കാരിന് വേണ്ടിയോ  ? സർക്കാരും സർക്കാർ വൃന്ദങ്ങളുടെയും നീരാളിപ്പടത്തിൽ ജനത ശ്വാസം മുട്ടി മരിക്കും, അപ്പോഴൊന്നും മിണ്ടരുത്.! ബാങ്കിൽ 2000 രൂപയെടുത്ത്  തിരിഞ്ഞു നോക്കാതെ നടന്നു കൊള്ളണം. സമരം ചെയ്യനുള്ള പരമാധികാരം രാഷ്ട്രീയ പാർട്ടികൾക്കാണ്  അവരത് ചെയ്യുന്നുണ്ടോ ? ചിലപ്പോഴൊക്കെ  പക്ഷെ ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ജനതയ്ക്ക് വരിനിൽക്കാൻ ഇനിയെന്തു നൽകണം എന്ന് ചിന്തിക്കുകയാണവർ . ഒന്നും ചോദിക്കരുത് , ചോദിക്കുകയേ അരുത് .!

അനുബന്ധം

കാർഡുകളെല്ലാം കൂടിയങ്ങു ഒന്നിച്ചാക്കി കൂടെ. എല്ലാ ആവശ്യങ്ങൾക്കും കൂടിയൊരു കാർഡ് . അല്ലെങ്കിൽ എല്ലാം സൂക്ഷ്മമായി ഒറ്റത്തവണ രേഖപെടുത്തനുള്ള ഉപാധി.

കള്ളപ്പണം പിടിക്കാനായി 500, 1000 നോട്ടുകൾ ഒറ്റ രാത്രി കൊണ്ടു നിരോധിച്ച വിഡ്ഢിത്തത്തെക്കാൾ നല്ലത്  ആദായ നികുതി സമ്പ്രദായം അവസാനിപ്പിക്കുന്നതായിരുന്നില്ലേ. അതായിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടില്ല. വിദേശത്തുള്ള കള്ളപ്പണം പോലും തിരിച്ച ഇന്ത്യാ മഹാരാജ്യത്തെ വ്യവസായ നിക്ഷേപമാക്കാം . ബാങ്കുകൾക്ക് കടം എഴുതി തള്ളേണ്ടി വരില്ല . നല്ലവനായ മല്യ  ഇന്ത്യയിലേക്ക് തിരിച്ചു വരും.

മദ്യത്തിനു, സിനിമക്കും വേണ്ടി വരി നില്കുന്നില്ലെയെന്നു ചോദിക്കരുത് , കാരണം രണ്ടും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല . പിന്നെ അവിടെ വരി നിന്നവരാരും ഇന്നേവരെ മരിച്ചിട്ടില്ല. ഒരു കാര്യം സമ്മതിക്കുന്നു ആരാധനാലയത്തിൽ വരിനിന്ന് കൂട്ടമരണങ്ങൾ വരെ നടന്നിട്ടുണ്ട് .

ഒരുപാട് ബിരുദങ്ങളുള്ള ധനകാര്യ വിദഗ്ദ്ധർ കുറേയെണ്ണമുണ്ട് . വിവരക്കേടിന് ഓശാന പാടുന്നവർ.