''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Friday, December 26, 2014

പരിണാമം





ആദമിൽ നിന്നും മനുഷ്യപരമ്പര ഉണ്ടായെന്നു ഇസ്ലാം പറയുന്നു .
 അങ്ങനെയെങ്കിൽ ലോകത്ത് ഒരു ഭാഷയല്ലേ ഉണ്ടാവൂ ,പക്ഷെ ലോകത്തിന്റെ ഓരോ മൂലയിലും ഓരോ ഭാഷയല്ലേ . അപ്പോഴീ വസ്തുത വിരൽ ചൂണ്ടുന്നത്  പരിണാമ വ്യവസ്ഥയിലേക്കു തന്നെയല്ലേ. പക്ഷെ ഇസ്ലാം അങ്ങനൊരു പരിണാമ വ്യവസ്ഥയെ അംഗികരിക്കുന്നില്ല ... വസ്തുത വിരുദ്ധത കൊണ്ട് ഇസ്ലാമിന് നിലനില്ക്കനാവുമോ..?

Monday, December 22, 2014

സത്യവും അസത്യവും

നുണകൾ ആവർത്തന സ്വരങ്ങളിലൂടെ
കടന്നുചെന്ന്  സത്യമാവുന്നു, അതാണ് സത്യം.
അപ്പോൾ സത്യങ്ങളോ അവയെന്നും അസത്യങ്ങൾ മാത്രം .
സത്യവും അസത്യവും തിരിച്ചറിയാനുള്ള നമ്മിലെ  ബോധത്തെ
നിഴലുകൾ നിയന്ത്രിച്ചീടുന്നു.
ബോധങ്ങളെ നിങ്ങളെന്തിനു
മനസ്സിൻ അധോതലത്തിൽ കെട്ടിയിടുന്നു ...

Friday, December 12, 2014

മരണ വിദ്യാലയം

ഞാനിന്നു സുസ്മേഷ് ചദ്രോതിന്റെ  മരണ വിദ്യാലയം എന്ന കഥാ സമാഹാരത്തിലെ മരണ വിദ്യാലയം വായിച്ചു കഴിഞ്ഞപ്പോൾ ഒരുതരം സ്തംഭനാവസ്തയാണ്  എനിക്ക് അനുഭവപെട്ടത്‌ . ഒരാളുടെ മാനസികാവസ്ഥയിലേക്ക്  എല്ലാവര്ക്കും ഇറങ്ങി ചെല്ലാൻ കഴിനെന്നുവരില്ല  സുസ്മേഷ് ചദ്രോതിന് അതിനു കഴിയുന്നുണ്ട് .
 C.B.S.E സ്കൂളിൽ മാത്രമേ കുട്ടികളെ പടിപിക്കുകയുള്ളുവെന്നും, കുട്ടികളുടെ കളിക്കാനുള്ള സ്വതന്ത്രം നഷ്ടപെടുത്തിയാലും  100% മാർക്ക്‌ നേടിയാൽ മതി എന്നു വിചാരിക്കുന്ന എല്ലാ മാതാപിതാക്കളും ഇത് വായികെണ്ടാതാണ് . C.B.S.E  സ്കൂളുകൾ  നിലനില്പിന്റെ പടക്കളമാണ്  ആ പടക്കളത്തിലേക്ക്  നമ്മുടെ  കുഞ്ഞുങ്ങളെ  എറിഞ്ഞു കൊടുക്കണോ .?
മതേതരത്തിന്റെ ഔഞ്ഞിത്വത്തിൽ കേരളം നിലനില്കുമ്പോഴും ഇവിടുത്തെ ഓരോ മത മാനെജ്മെന്റ്  സ്കൂളുകളും മതത്തെ  വേലികെട്ടി നിർത്തിയിരിക്കുകയാണ്   ജസ്നാ മിസ്  ദയനീയമായി പറഞ്ഞു ; ഇതൊരു ഹിന്ദു  മാനെജ്മെന്റ്  സ്കൂളാണ്  ഞാനൊരു ഇസ്ലാമും  ബാക്കി  കുട്ടി ഊഹിച്ചോളൂ .
കുട്ടികളുടെമേൽ സമ്മർദ്ദം ചെലുത്തുന്ന സ്കൂൾ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ നയത്തെ ചോദ്യം ചെയ്യാൻ സർക്കാരിനവില്ലേ .?
അവസാന ഭാഗത്ത്‌  നേത്രി.എസ്  ഇങ്ങനെ പറയുന്നു ; കുറ്റ ബോധത്തിന്റെയും ചതിയുടെയും നിറം ഒരു ചതുര കറുപ്പാണെന് ബോധ്യ പെട്ട നിമിഷത്തിൽ തീവണ്ടിയുടെ കൂവൽ ഞാൻ കേട്ടു . പാവാടയുടെ മുൻവശമുയർത്തി മുഖം മറച്ചുകൊണ്ട്‌  ഞാൻ തീവണ്ടി     പാളത്തിൽ കയറിനിന്നു ..