''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Saturday, March 19, 2016

അവൻ മാവോയിസ്റ്റാണ്

അവൻ മാവോയിസ്റ്റാണ്.
അല്ലെങ്കിൽ പിന്നെയെന്തിനാണവൻ   മുടി നീട്ടി വളർത്തിയിരിക്കുന്നത്‌.
എന്തിനാണവൻ  ചുളിവു വീണ വസ്ത്രം ധരിച്ചിരിക്കുന്നത്‌
മവോയിസ്ടല്ലെങ്കിൽ പിന്നെയെന്തിനാണവൻ തോൾസഞ്ചിയിൽ
ഇത്രയേറെ പുസ്തകങ്ങൾ ക്കൊണ്ടു  നടക്കുന്നത് .
അവൻ എന്തിന് ബോബ് മർളിയുടെ സംഗീതം കേൾക്കുന്നു
അതേ അവൻ മാവോയിസ്റ്റാണ്.
അല്ലെങ്കിൽ അവനെന്തിന് സ്വാതന്ത്രത്തെ കുറിച്ചു സംസാരിക്കണം.
അടിച്ചമർത്തപെട്ടവർക്കു വേണ്ടി എന്തിനു പാടണം
എന്തിന് പ്രകൃതിയിലെ ചൂഷണങ്ങളെ കുറിച്ചെഴുതണം
അവനെന്തിന്  ഭരണകൂടത്തിന്റെ തെറ്റുകളെ തെരുവിൽ വലിച്ചുകീറണം.
മലകളും കുന്നുകളും പുഴകളും നശിപ്പിക്കുന്നതു കണ്ട്  എന്തിനു വേവലാതിപ്പെടണം .
തീർച്ചയായും അവനൊരു മാവോയിസ്റ്റാണ്.

No comments:

Post a Comment