''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Friday, October 9, 2015

മരപറവ

അധികാരത്തിന്റെ ഊടു വഴികളിൽ നുഴഞ്ഞു കയറാൻ
അവർ പതിറ്റാണ്ടുകളായി ശ്രമിച്ചു.
 പക്ഷെ ഇപ്പോൾ നാമമില്ലാത്ത പക്ഷിയുടെ സ്വർണ്ണ മുട്ട കാണിച്ച് അവരതു സാധിച്ചു.
സ്വർണ്ണ മുട്ട വിരിഞ്ഞു പുറത്തുവരുന്നവ നമ്മെയുംക്കൊണ്ട്
ഏഴാം സ്വർഗത്തിലേക്ക് പറക്കുമത്രേ .
വാഗ്ദാനങ്ങൾ സ്റ്റിയറിങ്ങ് പോലെയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിയുന്നവ .
എന്നാൽ മുട്ടവിരിഞ്ഞ് പുറത്തു വന്നതെല്ലാം നിരോധനങ്ങളായിരുന്നു.
അതിന്റെ നിറം തിളങ്ങുന്ന സ്വർണ്ണ നിറമായിരുന്നോ.
കണ്ണുകൾക്ക്‌ പിഴച്ചതല്ലേ.
ആ മരപറവയെ ആരേലും കണ്ടുവോ. കാണില്ല, അത് യന്ത്ര ചിറകുകളിലേറി  പറക്കുകയാണ് .
സമയമിനിയും വൈകിയിട്ടില്ല,
അവരെ കൈയ്യറിയാതെ വെടിവെച്ചീടുക.

Wednesday, August 19, 2015

അന്നും ഇന്നും

അദ്യമൊക്കെ ഭക്തിയുടെകൂടെ ശുദ്ധമായ സംഗീതമാണു അവതരിപ്പിച്ചിരുന്നതു, അതു കേൾക്കുമ്പൊൾ ഉള്ളിൽ താനെ ഭക്തി വന്നു നിറയും. എന്നാൽ ഇപ്പൊഴത്തെ  ഭക്തിസാന്ദ്രമെന്നു പറയപ്പെടുന്ന സംഗീതം കേൾക്കുമ്പോൾ  കണ്ണും കാതും മൂടികെട്ടി അന്ധകാരത്തിൽ ചെന്നിരിക്കേണ്ട അവസ്ഥയാണു.. 

Thursday, February 5, 2015

കടല പൊതിഞ്ഞു കിട്ടിയത്

ആരുടെയെങ്കിലും കയ്യിൽ മവോയിസ്റ്റ് ലഘു ലേഖകൾ ഉണ്ടെങ്കിൽ എനികൊരെണ്ണം തരാമൊ.
തരുന്നതിൽ വിരോധമില്ല പക്ഷെ അരെങ്കിലും ചോദിച്ചാൽ വായിക്കാൻ വങ്ങിച്ചതാണെന്നു പറയരുത് കടല പൊതിഞ്ഞു കിട്ടിയതാണെന്നു പറഞ്ഞാമതി അല്ല്ലെങ്കിൽ യു.എ.പി.എ തലയിൽ ചുമക്കേണ്ടി വരും..
അങ്ങനെ പരഞ്ഞിട്ടും കര്യമില്ല ശരിക്കും കടല പൊതിഞ്ഞു കിട്ടിയവർ പോലും ഇപ്പോൾ അകത്താണു..
അതുക്കൊണ്ടെന്തയാലും സ്വന്തമായെഴുതാം.

അങ്ങനെ കടല പൊതിഞ്ഞു കിട്ടിയ മവോയിസ്റ്റ് ലഘുലേഖയുടെ പ്രസക്തഭാഗങ്ങൾ

നിങ്ങൾക്കറിയാമൊ ഈ രഷ്ട്രീയ പ്രസ്തനങ്ങലെല്ലം ഭരിക്കുന്നതു അഴിമതി നടത്താൻ വേണ്ടി മത്രമണു. നിലവിലുള്ള എല്ലാ പർട്ടികളും വലർന്നു വന്ന സാഹചര്യം മറന്നു പോയിരിക്കുന്നു .
ഇന്ത്യ രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊർപറേറ്റ് ഭീമൻമാരാണു അവരുടെ ഇഷ്ട്ടതോഴർ.
 പൗരാവകാശത്തെ കുറിച്ചു ഭരണഘടനയുടെ ലിഖിതങ്ങൾ വാചാലമവുമ്പോഴും അതു വെറും മധ്യവർത്തി സമൂഹത്തിന്റെ അവകാശങ്ങളായി മത്രം ചുരുക്കപെടുകയാണു.
അദിവാസികളുടെ ഭൂമി ആദിവാസിക്കുയെന്നു എന്തുകൊണ്ടു എവിടേയുമെഴുതിവചില്ല . ആദിവാസി തന്റെ നിലനില്പ്പിനായി മണ്ണിനു വേണ്ടി കൈനീട്ടുമ്പോൾ നിയമത്തിന്റെ നൂലാമാലകൽ പറഞ്ഞു പേടിപ്പിക്കുകയും ബഹുരാഷ്ട്ര കമ്പനികൾക്കു അനുസ്രുതമായി അതേ നിയമങ്ങൾ മാറ്റി കൊടുക്കുകയും ചെയ്യുന്നു..

തോടുകളും പുഴകളും മലീമസമാക്കിയിരിക്കുന്നു, ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്ന ക്വറികൾക്കു മുക്കുകയറിടാൻ കൊണ്ടു വന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടു നടപ്പിലാക്കാതെ രാഷ്ട്രീയ നേത്രുത്വം നാടകം കളിക്കുകയാണു .. ഇനിയും ചെറിയ തുരുത്തിൽ നിന്നു നിലവിളിച്ചിട്ടു ആരു കേൾക്കൻ . അതുകൊണ്ടു തന്നെ സായൂധ വിപ്ലവം ഉയർന്നു വരെണ്ട തുണ്ടു പ്രക്രിതിയെ സംരക്ഷിക്കാനായി  ജനതിപത്യ വ്യവസ്ഥിതിയെ ശക്തി കരിക്കാനായൊരുവിപ്ലവം .
പക്ഷെയതിനു രക്തരൂക്ഷിതമാവാതിരിക്കൻ കഴിയുകയുമില്ല എങ്കിലും സയൂധ പോരാട്ടം അനിവാര്യമാണ്..

Saturday, January 17, 2015

വിരൂപിയായ പ്രവാചകൻ


ഫ്രൻസിലെ ഷർലി അക്രമത്തെ പലരും ന്യയികരിക്കുന്നതു എന്തിനാണെന്നു മനസ്സിലാവുന്നില്ല. അന്ത്യ പ്രവചകനെ വിമർഷിക്കുന്നതു ഇസ്ലാമിനെ വിമർഷിക്കുന്നതണെന്നും അതുവഴി ഇസ്ലമിനെ തകർക്കുകയാണു ലകഷ്യമെന്നും അഭിപ്രായപെടുന്നവരുണ്ടു. ലോകത്തിലെ പുണ്യവ്യക്തിത്വങ്ങളെ  അവമതിപുളവകുന്ന രീതിയിൽ കളിയാക്കുന്ന പ്രവണത അക്രമിക്കപെടെണ്ടതണെന്നാണു അവർ പറയുന്നതു അതിനെയൊക്കെ ആവിഷ്ക്കാര സ്വതന്ത്രതിനു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നതു ന്യയികരിക്കാനാവില്ലത്രെ, ഇവിടുത്തെ ആളുകൾക്ക് ഇതെന്തുപറ്റി. അല്ഖ്വയ്ദ,താലിബാൻ, ഇസ്ലമിക് സ്റ്റേറ്റ്  എന്നീ ഇസ്ലമിക ഭീകര സംഘടനകൾ  ഉയർത്തിപിടിക്കുന്ന പ്രവാചകന്റെ രൂപം വളരെ വികൃതമാണു ആ വികൃതമായ രൂപത്തെയാണു അവർ വരച്ചതു അതുവഴി യഥാർത്ഥത്തിൽ  ഭീകരതെയാണു കളിയാക്കുന്നതു ആ വികൃതരൂപൂപിയായ പ്രവചകനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ? ആ മധ്യമം ചെയ്തതു തെറ്റണെങ്കിൽ അതേ മധ്യമത്തിലണു പ്രതികരിക്കെണ്ടതു. അത്രക്കു വിവരമുല്ലവർ ആ കൂട്ടതിലുണ്ടൊ ഉണ്ടെങ്കിൽതന്നെ എല്ലവരും കണ്ണും മനസ്സും മൂടികെട്ടി ഇരുട്ടക്കിയിരിക്കുകയല്ലെ.

അത്ഭുതമെന്നു പറയട്ടെ വർഗീയവാദം ഉയർത്തിപിടിക്കുന്ന ഹൈന്ദവസംഘടനകൾ ഈ  അക്രമണത്തിന്റെ പക്ഷം പിടിക്കുകയാണ്‌. വർഗീയവാദത്തിനും ഭീകരവാദത്തിനും ഒരേ മുഖമാണല്ലോ. പക്ഷെ അവർ പറയുന്നതു പികെയിക്കു എതിരെ നടന്ന അക്രമണവും ഷർളി അക്രമണവും ഒന്നിചു ചർച്ച  ചെയ്യ പെടരുത്  യെന്നാണ്  കാരണം ഇവിടെയാരും മരിചിട്ടില്ലല്ലൊ.

രണ്ടു വർഷം മുൻപു പ്രവാചകനെ വസ്തുത വിരുധമായി ചിത്രീകരിക്കുന്ന സിനിമ ഇരങ്ങീട്ടെന്തായി മുസ്ലിം സമൂഹത്തിന്റെ കൊലെവെറി മത്രം ലോകം കണ്ടു സിനിമ ആരും കണ്ടില്ല.

കലാ സ്രിഷ്ടികലൾക്കു നേരെയുള്ള ആക്രമണങ്ങൾക്കൊണ്ടു സംഭവിചതോ വെറും 30000 കോപി വിറ്റുകൊണ്ടിരിന്ന വരിക ഇപ്പൊൽ 300000 കോപിയയി. മുടക്കു മുതലിന്റെ മൂനിലൊന്നുപൊലും പ്രതീക്ഷിട്ടില്ലയിരുന്ന വിശ്വരൂപം 100 കോടി നേടി. തീയെറ്റരുകൽ തല്ലിതകർത്തപ്പൊൽ പികെയുടെ ലാഭം 600കോടി. സല്മാൻ രുഷ്ദി കൂടുതലായി വയിക്കപെട്ടു. പൊതു സമൂഹം വളരെ ലളിതമായി അക്രമണങ്ങളോടു പ്രതികരിചു.. 

Friday, December 26, 2014

പരിണാമം





ആദമിൽ നിന്നും മനുഷ്യപരമ്പര ഉണ്ടായെന്നു ഇസ്ലാം പറയുന്നു .
 അങ്ങനെയെങ്കിൽ ലോകത്ത് ഒരു ഭാഷയല്ലേ ഉണ്ടാവൂ ,പക്ഷെ ലോകത്തിന്റെ ഓരോ മൂലയിലും ഓരോ ഭാഷയല്ലേ . അപ്പോഴീ വസ്തുത വിരൽ ചൂണ്ടുന്നത്  പരിണാമ വ്യവസ്ഥയിലേക്കു തന്നെയല്ലേ. പക്ഷെ ഇസ്ലാം അങ്ങനൊരു പരിണാമ വ്യവസ്ഥയെ അംഗികരിക്കുന്നില്ല ... വസ്തുത വിരുദ്ധത കൊണ്ട് ഇസ്ലാമിന് നിലനില്ക്കനാവുമോ..?

Monday, December 22, 2014

സത്യവും അസത്യവും

നുണകൾ ആവർത്തന സ്വരങ്ങളിലൂടെ
കടന്നുചെന്ന്  സത്യമാവുന്നു, അതാണ് സത്യം.
അപ്പോൾ സത്യങ്ങളോ അവയെന്നും അസത്യങ്ങൾ മാത്രം .
സത്യവും അസത്യവും തിരിച്ചറിയാനുള്ള നമ്മിലെ  ബോധത്തെ
നിഴലുകൾ നിയന്ത്രിച്ചീടുന്നു.
ബോധങ്ങളെ നിങ്ങളെന്തിനു
മനസ്സിൻ അധോതലത്തിൽ കെട്ടിയിടുന്നു ...

Friday, December 12, 2014

മരണ വിദ്യാലയം

ഞാനിന്നു സുസ്മേഷ് ചദ്രോതിന്റെ  മരണ വിദ്യാലയം എന്ന കഥാ സമാഹാരത്തിലെ മരണ വിദ്യാലയം വായിച്ചു കഴിഞ്ഞപ്പോൾ ഒരുതരം സ്തംഭനാവസ്തയാണ്  എനിക്ക് അനുഭവപെട്ടത്‌ . ഒരാളുടെ മാനസികാവസ്ഥയിലേക്ക്  എല്ലാവര്ക്കും ഇറങ്ങി ചെല്ലാൻ കഴിനെന്നുവരില്ല  സുസ്മേഷ് ചദ്രോതിന് അതിനു കഴിയുന്നുണ്ട് .
 C.B.S.E സ്കൂളിൽ മാത്രമേ കുട്ടികളെ പടിപിക്കുകയുള്ളുവെന്നും, കുട്ടികളുടെ കളിക്കാനുള്ള സ്വതന്ത്രം നഷ്ടപെടുത്തിയാലും  100% മാർക്ക്‌ നേടിയാൽ മതി എന്നു വിചാരിക്കുന്ന എല്ലാ മാതാപിതാക്കളും ഇത് വായികെണ്ടാതാണ് . C.B.S.E  സ്കൂളുകൾ  നിലനില്പിന്റെ പടക്കളമാണ്  ആ പടക്കളത്തിലേക്ക്  നമ്മുടെ  കുഞ്ഞുങ്ങളെ  എറിഞ്ഞു കൊടുക്കണോ .?
മതേതരത്തിന്റെ ഔഞ്ഞിത്വത്തിൽ കേരളം നിലനില്കുമ്പോഴും ഇവിടുത്തെ ഓരോ മത മാനെജ്മെന്റ്  സ്കൂളുകളും മതത്തെ  വേലികെട്ടി നിർത്തിയിരിക്കുകയാണ്   ജസ്നാ മിസ്  ദയനീയമായി പറഞ്ഞു ; ഇതൊരു ഹിന്ദു  മാനെജ്മെന്റ്  സ്കൂളാണ്  ഞാനൊരു ഇസ്ലാമും  ബാക്കി  കുട്ടി ഊഹിച്ചോളൂ .
കുട്ടികളുടെമേൽ സമ്മർദ്ദം ചെലുത്തുന്ന സ്കൂൾ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ നയത്തെ ചോദ്യം ചെയ്യാൻ സർക്കാരിനവില്ലേ .?
അവസാന ഭാഗത്ത്‌  നേത്രി.എസ്  ഇങ്ങനെ പറയുന്നു ; കുറ്റ ബോധത്തിന്റെയും ചതിയുടെയും നിറം ഒരു ചതുര കറുപ്പാണെന് ബോധ്യ പെട്ട നിമിഷത്തിൽ തീവണ്ടിയുടെ കൂവൽ ഞാൻ കേട്ടു . പാവാടയുടെ മുൻവശമുയർത്തി മുഖം മറച്ചുകൊണ്ട്‌  ഞാൻ തീവണ്ടി     പാളത്തിൽ കയറിനിന്നു ..